ചെന്നൈ: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ പ്രതി ചെന്നൈയില്‍ അറസ്റ്റില്‍. പനങ്ങാട് സ്വദേശിനിയുടെ പരാതിയിലാണ് ചെന്നൈ കൃഷ്ണഗിരി സ്വദേശിയായ വിജയകുമാര്‍ പിടിയിലായത്. വര്‍ഷങ്ങളായി നിരവധി സ്ത്രീകളെയാണ് ഇയാള്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നത്.
രമ്യ നാരായണ്‍, മോണിക്ക രഘുറാം എന്നീ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കി സ്ത്രീകളുമായി ചങ്ങാത്തം കൂടിയായിരുന്നു പ്രതിയുടെ തട്ടിപ്പ്. വൃദ്ധരടക്കം നിരവധി സ്ത്രീകളുമായി ഇയാള്‍ വര്‍ഷങ്ങളായി സൗഹൃദമുണ്ടാക്കുകയും പിന്നീട് ഇവരുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു പതിവ്. എറണാകുളം നോര്‍ത്ത് സൈബര്‍ പൊലീസ് പിടിച്ചെടുത്ത ഫോണില്‍ നിന്ന് അമ്പതിലേറെ സ്ത്രീകളെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
33 വയസുകാരനായ വിജയകുമാര്‍ ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ വ്യാജരേഖകള്‍ കാണിച്ചാണ് ഇവിടെ ഉയര്‍ന്ന ജോലി നേടിയത്. കേസില്‍ അറസ്റ്റിലായതോടെയാണ് ഇക്കാര്യം കമ്പനി അധികൃതരും അറിഞ്ഞത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.