കണ്ണപുരം: കണ്ണൂർ കണ്ണപുരത്ത് എ ടി എമ്മുകൾ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. ഹരിയാന സ്വദേശികളായ നൗമാൻ (36), മുവീൻ (35), സൂജദ് (33) എന്നിവരാണ് പിടിയിലായത്. ഹരിയാനയിൽ അറസ്റ്റിലായ പ്രതികളെ കണ്ണൂരിൽ എത്തിച്ചു.
ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പ്രതികൾ കവർച്ച നടത്തിയത്. പ്രതികളിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെ ഒരു മണിക്കാണ് കല്യാശ്ശേരി, മാങ്ങാട്, ഇരിണാവ് എന്നിവിടങ്ങളിലെ എ ടി എമ്മുകൾ തകർത്ത് 24 ലക്ഷം രൂപയോളം പ്രതികൾ കവർന്നത്.