മുണ്ടൂരില്‍ വ്യവസായിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍

തൃശ്ശൂര്‍: മുണ്ടൂരില്‍ വ്യവസായിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പേരാമംഗലം പൊലീസാണ് പ്രതികളെ പിടികൂടിയത്. ആറാട്ടുപുഴ സ്വദേശി പ്രതാപ് സിംഗ് , മുരിങ്ങൂര്‍ സ്വദേശി അമല്‍, ചാലക്കുടി സ്വദേശി സിജോ എന്നിവരാണ് പിടിയിലായത്.

നവംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. മുണ്ടൂര്‍ സ്വദേശിയായ സന്തോഷിനെ സല്‍സബീല്‍ സ്‌കൂളിനടുത്തുള്ള റോഡില്‍ വച്ച് എട്ടോളം പേര്‍ ആക്രമിക്കുകയായിരുന്നു. സന്തോഷിന്റെ കഴുത്തിനും കാലിനും അടക്കം ശരീരത്തിലാകെ 11 വെട്ടേറ്റു. കാറിനകത്തായതിനാലാണ് സന്തോഷ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

സന്തോഷും പ്രതാപ് സിംഗും മസ്‌കറ്റില്‍ മദ്യവില്‍പന നടത്തുന്നവരാണ്. അനധികൃത മദ്യ വില്‍പന പൊലീസിന് ഒറ്റിയതിനുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് പ്രതാപ് സിംഗ് സന്തോഷിനെ വക വരുത്താല്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. കേസില്‍ അഞ്ച് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

Top