മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങള്‍; അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഷൂട്ടിങ് ഷെഡ്യൂള്‍ ഉറപ്പിച്ച് രണ്‍വീര്‍ സിങ്ങ്

ണ്‍വീര്‍ സിങ്ങിന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഷൂട്ടിങ് ഷെഡ്യൂള്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ താരം മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകും. ശക്തിമാന്‍, ഡോണ്‍ 3, സിങ്കം എഗെയ്ന്‍ എന്നീ ചിത്രങ്ങളുടെ ഭാഗമാകും. അജയ് ദേവ്ഗണ്‍ ചിത്രം ‘സിങ്കം എഗെയ്‌നി’ലാകും രണ്‍വീര്‍ ആദ്യം അഭിനയിക്കുക. ഏപ്രില്‍ അവസാനത്തോടെ താരം ചിത്രത്തിന്റെ ഭാഗമാകും. നേരത്തെ ചിത്രത്തിലെ കുറച്ച് ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. കുറച്ച് ഷൂട്ട് ആണ് ഇനി ബാക്കിയുള്ളത്.

അജയ് ദേവ്ഗണ്‍ ചിത്രത്തിന് പിന്നാലെ രണ്‍വീര്‍ സിങ് ‘ഡോണ്‍ 3’ യുടെ ഭാഗമാകും. 2025 മാര്‍ച്ചോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ഡോണ്‍ 3യ്ക്ക് പിന്നാലെ താരം ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോ ചിത്രമാകും ചെയ്യുക.

ട്രിലോജിയായിട്ടാകും ശക്തിമാന്‍ എത്തുക. 200 മുതല്‍ 300 കോടി വരെയായിരിക്കും ട്രിലോജിയിലെ ഒരു ചിത്രത്തിന്റെ ചിലവ് വരുക. അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമായിരിക്കും ശക്തിമാന്‍. സോണി പിക്‌ചേര്‍സ് ആണ് നിര്‍മാണം. ബേസില്‍ ജോസഫ് ചിത്രം സംവിധാനം ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ട്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്‍. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍വിജയമായിരുന്നു.

Top