പാലക്കാട്: പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ പാറകുളത്തിൽ മുങ്ങിമരിച്ചു. കുനിശ്ശേരി കരിയക്കാട്ട് ജസീറിന്‍റെ മക്കളായ ജിൻഷാദ്(12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മരിച്ചത്.
കളിക്കുന്നതിനിടെ കയ്യിൽ പറ്റിയ അഴുക്ക് കഴുകിക്കളയാൻ പോയപ്പോഴാണ് ദാരുണാന്ത്യം. ഇവർ കുളത്തിലേക്ക് വീഴുന്നതുകണ്ട ഒരു കുട്ടി വിവരം മറ്റുള്ളവരെ അറിയിച്ച് ആളുകൾ എത്തുമ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മൃതദേഹങ്ങൾ ആലത്തൂർ ആശുപത്രി മോർച്ചറിയിലാണ്.