Three choke to death in Kozhikode drainage

കോഴിക്കോട്: ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളും അവരെ രക്ഷിക്കാന്‍ ഇറങ്ങിയ ഓട്ടോഡ്രൈവറും മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു.

പൊലീസ് കമ്മീഷണര്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം ലഭിച്ചു. ശ്രീരാം എന്ന കരാറുകാരാണ് കരാറെടുത്തിരുന്നത്. എന്നാല്‍ യാതൊരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചത്. ഇതാണ് അപകടത്തിനിടയാക്കിയത്. ഈ സാഹചര്യത്തിലാണ് നടപടി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായവും കലക്ടര്‍ പ്രഖ്യാപിച്ചു.

Top