ന്യൂഡല്‍ഹി: ഗ്രീസ്, സുരിനം, ക്യൂബ തുടങ്ങിയ മൂന്നു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുവാന്‍ ഒരുങ്ങി പ്രസിഡന്റ് രാം നാഥ് കോവിന്ദ്. ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര ഇന്ന് ആരംഭിക്കും. കേന്ദ്രമന്ത്രി വിഷ്ണു ദേവ് സഹായും എംപിമാരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. ഏഥന്‍സിലേക്കാണ് ആദ്യ സന്ദര്‍ശനം നടത്തുന്നത്. അവിടെ വെച്ച് അദ്ദേഹം ഗ്രീക്ക് പ്രസിഡന്റ് പ്രോക്കോപിസ് പാവ്‌ലോ പൗലോസുമായും കൂടിക്കാഴ്ച നടത്തും.ആരോഗ്യം, വൈദ്യശാസ്ത്രം, തെരഞ്ഞെടുപ്പ്, ഐ.ടി, ആയുര്‍വ്വേദ മേഖലകളിലെ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവയ്ക്കുമെന്നാണ് സൂചന.
ജൂണ്‍ 21 ന് പ്രസിഡന്റ് ക്യൂബയില്‍ എത്തും. ക്യൂബന്‍ പ്രധാനമന്ത്രി മിഗുവല്‍ ഡയസ് കനേല്‍ ബെര്‍മുഡസുമായി ചര്‍ച്ച നടത്തും. ബയോടെക്‌നോളജി, ഹോമിയോപ്പതി, ഔഷധ സസ്യങ്ങളുടെ പരമ്പരാഗത സംവിധാനങ്ങള്‍ എന്നിവയില്‍ നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവെയ്ക്കും.