ബംഗളൂരു: കര്‍ണാടകയില്‍ തിങ്കളാഴ്ച മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തു. പുതുതായി 279 പേര്‍കൂടി പോസിറ്റിവായതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 1222 ആയി. തിങ്കളാഴ്ച 235 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 6359 കോവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 5512 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും 847 ആര്‍.എ.ടി ടെസ്റ്റും ഉള്‍പ്പെടും. 4.38 ശതമാനമാണ് തിങ്കളാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് 1.07 ശതമാനം. 1144 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 78 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 21 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
ബംഗളൂരു നഗരത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്; 134. മൈസൂരുവില്‍ 23ഉം ബെള്ളാരിയില്‍ 11ഉം ഹാസനില്‍ 13ഉം പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. മരണം രണ്ടുപേര്‍ മൈസൂരുവിലും ഒരാള്‍ ബംഗളൂരുവിലുമാണ്. ബംഗളൂരുവില്‍ 593 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി കഴിയുന്നത്.