മൂന്നാര്‍ : കൊട്ടാക്കമ്പൂരില്‍ മൂന്നൂറ് ഏക്കറിലെ നീലക്കുറിഞ്ഞി ചെടികള്‍ ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു.
58ാം നമ്പര്‍ ബ്ലോക്കിന്റെ അതിര്‍ത്തിയായ ജണ്ടപ്പാറവരെയാണ് 300ഏക്കര്‍ കത്തിച്ചത്. കുറിഞ്ഞിച്ചെടികള്‍ക്ക് പുറമെ ഗ്രാന്‍ഡിസ് മരങ്ങളും തീയില്‍ നശിച്ചു.
കുറിഞ്ഞിപൂക്കള്‍ തഴച്ച് വളരുന്ന പ്രദേശം കുറിഞ്ഞിമല ഉദ്യാനത്തിന്റെ സുപ്രധാന ഭാഗങ്ങളിലൊന്നാണിത്.
സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും കാട്ടുതീയെന്ന പേരില്‍ സംഭവം ഒതുക്കി തീര്‍ക്കാനാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചത്. ഇതേ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തന്നെയാണ് ഭൂമാഫിയയുടെ കൈവശമിരിക്കുന്ന ഭൂമി കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടത്.