കോഴിക്കോട്: കൊയിലാണ്ടിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിലപ്പീടിക സ്വദേശി പ്രശാന്ത്, ഭാര്യ അനീഷ, ആറു മാസം പ്രായമായ കുഞ്ഞ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രശാന്തിന്റെ മൃതദേഹം മാങ്കാവിലുള്ള വീട്ടിലും ഭാര്യയുടേയും ആറുമാസം പ്രായമുള്ള മകന്റേയും മൃതദേഹം അനിഷയുടെ വീട്ടിലുമാണ് കണ്ടെത്തിയത്. ഭാര്യയേയും മകനേയും കൊന്ന ശേഷം പ്രശാന്ത് ആത്മഹത്യ ചെയ്തു എന്നാണ് കരുതുന്നത്.