ഖലിസ്ഥാനികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ കാനഡയില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് ഇന്ത്യന്‍ വംശജരായ കാനേഡിയര്‍മാനര്‍ കൊല്ലപ്പെട്ടു. എഡ്മോണ്ടനിലും ടൊറന്റോയിലുമായാണ് കൊലപാതകങ്ങള്‍ നടക്കുന്നത്.
നംവബര്‍9നാണ് ഹര്‍പ്രീത് സിംഗ് ഉപ്പലും 11 കാരനായ മകനും വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറില്‍ വച്ചായിരുന്നു കൊലപാതകം. വെടിയേറ്റ ഉടനെ ഉപ്പല്‍ കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മകന്റെ മരണം. കറുത്ത ബിഎംഡബ്ല്യു എസ് യുവിലായിരുന്നു പ്രതികള്‍ എത്തിയതെന്ന് ഉപ്പലിന്റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് പ്രതികരിച്ചു. കാറില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ ഉപ്പലിന്റെ കാര്‍ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. 2021ലും ഉപ്പലിനും കുടുംബത്തിനും നേരെ കൊലപാതക ശ്രമം നടന്നിരുന്നു.
കാനഡയിലെ പഞ്ചാബി വംശജര്‍ക്കിടയിലാണ് സംഘട്ടനം നടക്കുന്നത്. കാനഡിയലെ ബ്രദേഴ്സ് കീപ്പേഴ്സ് എന്ന സംഘത്തിന്റെ ഭാഗമായ 41കാരന് ഹര്‍പ്രീത് സിംഗ് ഉപ്പല്‍ കൊല്ലപ്പെട്ടതിന്റെ വിഡിയോ എഡ്മന്റണ്‍ പൊലീസ് സര്‍വീസ് പുറത്തുവിട്ടു.