കൊച്ചി: കൊച്ചി രാജ്യന്തര വിമാനത്താവളത്തില്‍ നിന്ന് മൂന്നുകിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി പുതിയ വളപ്പില്‍ അബ്ദുല്‍ റഫീക്ക് പിടിയിലായി. സ്വര്‍ണം രൂപമാറ്റം വരുത്തി ചെറിയ ഷീറ്റുകളാക്കി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് അരയില്‍ ചുറ്റിയ നിലയിലായിരുന്നു.
ഖത്തര്‍ എയര്‍വേസില്‍ വന്നിറങ്ങിയ ഇയാളുടെ ഭാവ വ്യത്യാസം കണ്ട് സംശയം തോന്നിയ പൊലീസ് ഇയാളെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. എന്നാല്‍ 25,000 രൂപ കമ്മീഷന്‍ ലഭിക്കുന്നതിനായി മറ്റൊരാള്‍ പറഞ്ഞതു പ്രകാരമാണ് താന്‍ ഇതു ചെയ്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.