എല്‍ സാല്‍വദോറിലെ ധനകാര്യ മന്ത്രാലയത്തില്‍ തീപിടിത്തം, മൂന്നു പേര്‍ മരിച്ചു

സാന്‍ സാല്‍വദോര്‍: എല്‍ സാല്‍വദോറിലെ ധനകാര്യ മന്ത്രാലയത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു.

പുക ശ്വസിച്ച് ശ്വാസ തടസ്സം നേരിട്ട നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപടത്തില്‍നിന്നു രക്ഷപ്പെടാനായി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്നും ആറാം നിലയില്‍നിന്നും ചാടിയ ചിലര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.

രണ്ടു മണിക്കൂറോളം നിരവധി ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടന്നതായും 50 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമനസേന അറിയിച്ചു.

Top