റഷ്യന്‍ യുദ്ധമേഖലയിലേക്ക് മനുഷ്യക്കടത്ത്, സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് മലയാളികളും പ്രതികള്‍

ഡല്‍ഹി : റഷ്യന്‍ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് മലയാളികളും പ്രതികള്‍. തിരുവനന്തപുരം സ്വദേശികളാണ് മൂന്ന് പേരടക്കം ആകെ 19 പേരെയാണ് സിബിഐ പ്രതിചേര്‍ത്തത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളില്‍ ഇന്നലെ സിബിഐ പരിശോധന നടത്തി.

ജോലിയുടെ പേരില്‍ ആകര്‍ഷകമായ ശമ്പളം വാഗ്ദാനം നല്‍കി റഷ്യന്‍ യുദ്ധ മേഖലകളിലേക്ക് അടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തിന് പുറമേ ഡല്‍ഹി, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ ഉള്‍പ്പെടെ 13 ഇടങ്ങളില്‍പരിശോധന നടന്നു.റെയ്ഡില്‍ അന്‍പത് ലക്ഷം രൂപയും ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടികൂടി. വിവിധ വിസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും ഏജന്റുമാര്‍ക്കുമെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

Top