പാലക്കാട്: മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചുകൊന്ന മൂന്നു പേരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്നു നടക്കും. അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉള്‍വനത്തിലുണ്ടായ വെടിവെപ്പില്‍ ഒരു വനിത ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
കര്‍ണാടക സ്വദേശി സുരേഷ്. തമിഴ്നാട് സ്വദേശികളായ രമ, കാര്‍ത്തിക് എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകം എന്നയാള്‍ക്കും വെടിയേറ്റതായാണ് വിവരം. ഇവര്‍ക്കായി ഉള്‍ക്കാട്ടില്‍ തെരച്ചില്‍ തുടരുന്നുണ്ട്.
പട്രോളിങിനിറങ്ങിയ തണ്ടര്‍ബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചത്. സ്ഥലത്തുനിന്നും മാവോയിസ്റ്റുകളുടെ തോക്കുകള്‍ ലഭിച്ചിട്ടുണ്ട്.
പാലക്കാട് എസ്പി ടി വിക്രം, ആന്റി മാവോവാദി സ്ക്വാഡ് കമാന്റന്റ് ചൈത്ര തേരേസ ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി വൈകിയും പുതൂര്‍ മഞ്ചിക്കണ്ടി ഊരിന് സമീപമുള്ള വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ അട്ടപ്പാടിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.