കൊച്ചി: കടവന്ത്രയ്ക്കടുത്ത് മട്ടുമ്മല്‍ അമ്പലത്തിനടുത്ത് സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂട്ട ആത്മഹത്യ. അമ്മയും രണ്ടു മക്കളും മരിച്ചു. ഗൃഹനാഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവര്‍ തമിഴ്‌നാട് സ്വദേശികളാണ്. അമ്മ ജോയാമോള്‍, മക്കളായ ലക്ഷ്മി കാന്ത് നാരായണ, അശ്വന്ത് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.