ചണ്ഡീഗഡ്: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേര്‍ പഞ്ചാബില്‍ പിടിയിലായി. ഇവരില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടിച്ചെടിത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ഐഎസ്ഐ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്.
ബട്ടിന്‍ഡയിലെ കൗണ്ടര്‍ ഇന്റലിജന്‍സ് ടീമാണ് ഓപ്പറേഷന് പിന്നില്‍. അറസ്റ്റിലായ മൂന്നുപേര്‍ സംഗ്രൂര്‍ ജയിലില്‍ കഴിയുന്ന യുഎപിഎ പ്രതികളുമായി ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരില്‍ നിന്ന് 8 പിസ്റ്റളുകളും 9 മാഗസിനുകളും 30 വെടിയുണ്ടകളും കണ്ടെടുത്തു.
ഈ മൂന്ന് പേര്‍ക്കെതിരെ ബതിന്‍ഡ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. പഞ്ചാബ് പൊലീസ് ഭീകര മൊഡ്യൂളുകള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദീപാവലിക്ക് ശേഷം ഇത്തരത്തിലുള്ള 8-ലധികം തീവ്രവാദ മൊഡ്യൂളുകള്‍ പൊലീസ് കണ്ടെത്തി.