കാബൂൾ:അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിൽ യു.എസ് സൈന്യം നടത്തിയ വിവിധ ഓപ്പറേഷനുകളിൽ ഇസ്ലാമിക് സ്റ്റേറ്റ്, താലിബാൻ എന്നീ ഭീകര സംഘടനകളിലെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. അചിൻ ജില്ലയിൽ യു.എസ് സേനയുടെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഐഎസ് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാൻ സൈനികരെ ഉദ്ധരിച്ച് ഖമാസ് പ്രസ് റിപ്പോർട്ട് ചെയ്തു.
അഫ്ഗാൻ അതിർത്തിയിലെ ലാഹ്മാൻ പ്രവിശ്യയിൽ ഓപ്പറേഷൻ നടത്തുന്നതിനിടയിലാണ് താലിബാൻ തീവ്രവാദി കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റോ, താലിബാനോ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാൻ നംഗർഹാർ പ്രവിശ്യയിലെ ജില്ലകളിലാണ് തീവ്രവാദികൾ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും കിഴക്കൻ മേഖലയിലെ ശാന്തമായ പ്രവിശ്യയിൽ ഒന്നാണ് ലാഹ്മാൻ.