മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയേയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി ആയക്കാട്ടിലാണ് സംഭവം. പാലക്കാട് സ്വദേശിയായ നിജയെയും കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നിജയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇതിനുമുമ്പും യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. നിജയുടെ ഭര്‍ത്താവ് ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്.

Top