കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് മരണം സംഭവിച്ചത്.
കോഴിക്കോട് തളിക്കുളങ്ങര സ്വദേശി ആലിക്കോയ(66)ആണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയ, വൃക്ക സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. മലപ്പുറം കോഡൂര്‍ സ്വദേശി ആലിക്കോയ ആണ് കോഴിക്കോട്ട് മരിച്ച രണ്ടാമത്തെയാള്‍. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.
പശ്ചിമബംഗാള്‍ സ്വദേശി സനാദന്‍(49)ആണ് കൊല്ലത്ത് മരിച്ചത്. ഇദ്ദേഹത്തിന് കടുത്ത ന്യുമോണിയയും പ്രമേഹവും ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.