സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി; ആകെ മരണം 5

കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

പുനൂര്‍ കാന്തപുരം മംഗലത്ത് സ്വദേശി യൂസഫ് മാസ്റ്റര്‍(68)ആണ് കോഴിക്കോട് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കോട്ടയ്ക്കല്‍ സ്വദേശി ഇയ്യത്തുട്ടിയാണ് മലപ്പുറത്ത് മരിച്ചത്.

അജാനൂര്‍ സ്വദേശി അബ്ദുള്ള കാസര്‍ഗോഡ് മരിച്ചു. മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. ഇതോടെ സംസ്ഥാനത്ത് ബുധനാഴ്ച മാത്രം മരിച്ചവരുടെ എണ്ണം അഞ്ചായി.

Top