കോട്ടയം: ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി നല്‍കി പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു. കോട്ടയം ജില്ലാ സെക്രട്ടറി ജോസ്‌മോന് പിന്നാലെ മൂന്ന് നേതാക്കള്‍ കൂടി പാര്‍ട്ടിവിട്ടു.
പാല നഗരസഭ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ടോണി തോട്ടത്തില്‍, കൗണ്‍സിലര്‍മാരായ ജോബി വെള്ളാപ്പാണിയില്‍, ടോമി തറക്കുന്നേല്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്.
ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ രാവിലെയാണ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫിന്റെ ഭാഗമല്ലാത്ത പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാവില്ലെന്നുമാണ് ജോസ്മോന്‍ പറഞ്ഞത്.
മാണിസാറിന്റെ ആത്മാവിനോട് നീതിപുലര്‍ത്തണമെങ്കില്‍ ജോസ് കെ മാണി യുഡിഎഫില്‍ നില്‍ക്കണം. യുഡിഫില്‍ നിന്നുള്ള നടപടി ചോദിച്ച് വാങ്ങി ഇടതുമുന്നണിയിലേക്ക് പോകാനാണ് ജോസ് കെ മാണി ശ്രമിച്ചത്. യുഡിഎഫ് വിട്ടുപോകാനായിരുന്നു ജോസ്‌കെ മാണി ശ്രമിച്ചതെന്നും ജോസ്മോന്‍ ആരോപിച്ചിരുന്നു.