ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ധനഞ്ജയ ഡിസിൽവ, അസിത ഫെർണാണ്ടോ, ജെഫ്രേ വാൻഡെർസേ എന്നീ താരങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സ്പിന്നർ മഹീഷ് തീക്ഷണ ടെസ്റ്റിൽ കളിച്ചേക്കും. ദുനിത് വെല്ലലഗെയും അരങ്ങേറിയേക്കും. നാളെയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 10 വിക്കറ്റിനു വിജയിച്ചിരുന്നു.
അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. സതാംപ്ടണിലെ റോസ്‌ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. കൊവിഡ് മുക്തനായ ക്യാപ്റ്റൻ രോഹിത് ശർമ തിരികെയെത്തും.