കണ്ണൂര്‍: പാക്കിസ്ഥാന് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നു മലയാളികള്‍ പിടിയില്‍.
കണ്ണൂര്‍ വളപട്ടണം, ചക്കരക്കല്‍ സ്വദേശികളായ യുവാക്കളെ വളപട്ടണം പൊലീസാണു കസ്റ്റഡിയിലെടുത്തത്.
തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാക്കള്‍ കഴിഞ്ഞ ദിവസമാണു നാട്ടിലെത്തിയത്.
ഇവര്‍ക്കൊപ്പമുള്ള രണ്ടു യുവാക്കളെക്കൂടി കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
കസ്റ്റഡിയിലെടുത്തവരെ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദനെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്, വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും.
2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ നിന്ന് ഐഎസ് ബന്ധമുള്ള അഞ്ചുപേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കണ്ണൂര്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന അഞ്ചുപേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്.
ഇവര്‍ നല്കിയ വിവരമനുസരിച്ചു കോഴിക്കോട്ടെ കുറ്റ്യാടിയില്‍നിന്നു മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു.
ഐഎസിന്റെ വേരുകള്‍ കേരളത്തില്‍ ആഴ്ന്നിറങ്ങുന്നതിന്റെ സൂചനയായി സംഭവങ്ങളെ വിലയിരുത്തേണ്ടതുണ്ട്.