പമ്പാ നദിയിൽ ഒഴുക്കിൽപെട്ട മൂന്നു പേർ മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം.ഉതിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന സഹോദരൻ്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്.
സഹോദരൻ്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെ കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും ,നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു.