ബീഹാറിലെ ബാഗ്മതി നദിയിലുണ്ടായ ബോട്ടപകടത്തില്‍ മൂന്ന് മരണം

പാട്‌ന: ബീഹാറില്‍ ബോട്ട് അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.

ഇന്ന് ഉച്ചയോടെ സമസ്തിപൂരിലെ ബാഗ്മതി നദിയിലായിരുന്നു അപകടം ഉണ്ടായത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.

30 യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.

അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്.

Top