കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് കുറ്റിയാടിക്കടുത്ത് വേളത്താണ് അപകടം നടന്നത്. കോഴിക്കോട് നരിപ്പറ്റ സ്വദേശി അബ്ദുള്‍ ജാബിര്‍, കേളോത്ത് സ്വദേശി റഹീസ്, പൂതംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

അമിത വേഗതയും ശക്തമായ മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കൊയിലാണ്ടി ആശുപത്രി, വടകര സഹകരണ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണ്.

Top