തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകന്‍ ഷാരോണ്‍ (9) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.
മൂന്നു വര്‍ഷമായി ഗള്‍ഫിലായിരുന്ന സുരേഷ് രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയേയും മകനെയും കഴുത്തുഞെരിച്ച് കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.