കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍. ആര്‍ടിഎഫ് അംഗങ്ങളായ ജിതിന്, സന്തോഷ്, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും മരണ കാരണം സ്റ്റേഷന് പുറത്ത് വെച്ചുള്ള മര്‍ദ്ദനമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.
സംഭവത്തില്‍ പറവൂര്‍ എസ് ഐ അടക്കം നാല് പേരെ ഇന്നലെ സസ്പെഷന്ഡ് ചെയ്തിരുന്നു. സി.ഐ ക്രിസ്പിന് സാം, വരാപ്പുഴ എസ്.ഐ ജി.എസ്.ദീപക്ക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് അന്വേഷിച്ച ഐ.ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.