മുംബൈ: ചെയര്‍മാന്‍ സൈറസ് മിസ്ത്രിക്കു ശേഷവും ടാറ്റാ സണ്‍സില്‍ വീണ്ടും തലകള്‍ ഉരുളുന്നു. ടാറ്റാ ഗ്രൂപ്പ് എച്ച്ആര്‍ മേധാവി എന്‍.എസ് രാജനും കമ്പനിയില്‍നിന്നും രാജിവച്ചു.
ടാറ്റയുടെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായിരുന്നു രാജന്‍. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ മറ്റ് രണ്ടു പേരും രാജനൊപ്പം രാജിവച്ചിട്ടുണ്ട്. ഡോ. നിര്‍മാല്യകുമാര്‍, മധു കണ്ണന്‍ എന്നിവരാണ് രാജിവച്ചത്. ടാറ്റയുടെ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു