ജോര്‍ദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. സിറിയന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള സൈനിക ക്യാമ്പാണ് ആക്രമിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അമേരിക്ക നിശ്ചയിച്ചിരിക്കുന്ന സമയത്ത് ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 34 സൈനികര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം യു.എസ് സേനാതകാവളങ്ങള്‍ക്ക് നേരെ 150-ലേറെ ആക്രമണം നടന്നിട്ടുണ്ട്.ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വലയി തോതിലുള്ള ആക്രമണം യുഎസ് സേനയ്ക്ക് നേരെ നടക്കുന്നത്.