ഇന്ത്യയില്‍ നിന്നുള്ള മൂന്ന് സ്‌പേസ് സ്റ്റാര്‍ട്ട് അപ്പുകള്‍ അവരുടെ കൃത്രിമോപഗ്രഹങ്ങളെ ഈ സാമ്പത്തിക വര്‍ഷം കൃത്രിമ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചേക്കും. ചെന്നൈ ആസ്ഥാനമായുള്ള ഗാലക്‌സ്‌ഐ സ്‌പേസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ് സ്‌പേസ്, ബാംഗളുരുവില്‍ നിന്നുള്ള പിക്‌സല്‍ എന്നീ കമ്പനികളാണ് നിര്‍ണായക നേട്ടത്തിലേക്ക് അടുക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററാണ്(IN-SPACe) മൂന്ന് ഇന്ത്യന്‍ കമ്പനികളുടെ കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്കെത്തുമെന്ന വിവരം പങ്കുവെച്ചിരിക്കുന്നത്.
ഗാലക്‌സ്‌ഐയുടെ ആദ്യ സാറ്റലൈറ്റായ ദൃഷ്ടി ഈ വര്‍ഷം അവസാന പാദത്തിലായിരിക്കും വിക്ഷേപിക്കുക. ഹൈ റെസല്യൂഷനുള്ള മൈക്രോ സാറ്റലൈറ്റുകളുടെ കൂട്ടം വിക്ഷേപിക്കാനും ഗാലക്‌സ്‌ഐക്ക് പദ്ധതിയുണ്ട്.ദൃഷ്ടി സെന്‍സറുകള്‍ ഉപയോഗിച്ച് അനധികൃത കപ്പലുകള്‍ നിരീക്ഷിക്കുകയും ലക്ഷ്യമാണ്. 2024 ആദ്യപാദത്തിലാണ് ധ്രുവ് സ്‌പേസ് ഹൈപ്പര്‍സ്‌പെക്ട്രല്‍ മിഷന്‍ പ്രതീക്ഷിക്കുന്നത്. സാറ്റ്‌സ്യുറിന്റെ ഉപ കമ്പനിയായ KaleidEO നാലു സാറ്റലൈറ്റുകളെ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.
ഒരു മീറ്റര്‍ വരെ അകലത്തിലുള്ള വസ്തുക്കളുടെ വ്യക്തമായ ചിത്രം എടുക്കുകയാണ് ആ ദൗത്യം വഴി ലക്ഷ്യമിടുന്നത്. അതേസമയം ഈ ദൗത്യം എപ്പോള്‍ സംഭവിക്കുമെന്ന് In-SPACe അറിയിച്ചിട്ടില്ല. അഹമ്മദാബാദ് ആസ്ഥാനമായി 2020ലാണ് ഇന്‍സ്‌പേസ് സ്ഥാപിക്കപ്പെട്ടത്. ബാംഗളുരു ആസ്ഥാനമായുള്ള പിക്‌സല്‍ 2023ല്‍ ആറു സാറ്റലൈറ്റുകളെയാണ് ആദ്യം ഭ്രമണ പഥത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഭൂമിയുടെ ഏതു ഭാഗത്തേയും 48 മണിക്കൂറിനുള്ളില്‍ നിരീക്ഷിക്കാന്‍ സാധിക്കാവുന്ന സംവിധാനം ഒരുക്കുകയാണ് പിക്‌സലിന്റെ ലക്ഷ്യം.
റിസോഴ്‌സ് സാറ്റ്- സാംപ്ലര്‍ 3എസ്/3എസ്എ, റിസോഴ്‌സ്‌സാറ്റ്-3, റിസാറ്റ് – 1ബി, റിസാറ്റ്-1ബി, TRISHNA (ഐ.എസ്.ആര്‍.ഒ-CNES ഫ്രഞ്ച് പദ്ധതി), NISAR(നാസ -ഐ.എസ്.ആര്‍.ഒ പദ്ധതി), ജിസാറ്റ്-1ആര്‍, ഓഷ്യന്‍സാറ്റ്-3എ എന്നീ ബഹിരാകാശ പദ്ധതികള്‍ക്കും ഐ.എസ്.ആര്‍.ഒയുടെ അനുമതി ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വതന്ത്ര ഏജന്‍സിയാണ് IN-SPACe. ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം ഉറപ്പിക്കുകയാണ് ഇന്‍ സ്‌പേസിന്റെ ലക്ഷ്യം. ഐ.എസ്.ആര്‍.ഒക്കും സ്വകാര്യ കമ്പനികള്‍ക്കും ഇടയിലെ പാലമായാണ് ഇന്‍ സ്‌പേസ് പ്രവര്‍ത്തിക്കുന്നത്.