ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഗുറെസ് മേഖലയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു.
അസ്വാഭാവിക നീക്കം ശ്രദ്ധയില്‍ പെട്ട സൈന്യം നുഴഞ്ഞു കയറാനുള്ള ശ്രമത്തെ ആദ്യം ചെറുത്തെങ്കിലും ഏറ്റുട്ടലിന് സമാനമായ സാഹചര്യം ഉടലെടുത്തപ്പോള്‍ ഇവരെ പിന്നീട് വെടി വെച്ച് കൊല്ലുകയായിരുന്നു.
22 നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ചെറുക്കാന്‍ ഈ വര്‍ഷം സൈന്യത്തിനായിട്ടുണ്ട്. അതില്‍ 38 നുഴഞ്ഞുകയറ്റക്കാരെ വധിക്കുകയും ചെയ്തു.