ത്രീ-വീലര്‍ ‘നിക്കെന്‍’ ; യമഹയുടെ ‘ലീനിംഗ് മള്‍ട്ടിവീലര്‍’ അവതരിപ്പിച്ചു

ടോക്കിയോ മോട്ടോര്‍ ഷോ 2017′ അരങ്ങ് തകര്‍ക്കുമ്പോള്‍ ഭാവിയെ മുന്‍നിര്‍ത്തി മോഡലുകളെ അണിനിരത്താന്‍ മത്സരിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് മുന്‍പില്‍ കണ്ണ് മിഴിച്ച് നില്‍ക്കുന്ന വാഹനപ്രേമികളെയാണ് ടോക്കിയോ മോട്ടോര്‍ ഷോ വെളിപ്പെടുത്തുന്നത്.

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ കാഴ്ചവെച്ച പുതിയ ത്രീവീലര്‍ മോട്ടോര്‍സൈക്കിള്‍ ‘നിക്കെന്‍’ രാജ്യാന്തര ഓട്ടോപ്രേമികളുടെ ശ്രദ്ധ നേടി കഴിഞ്ഞു.

മോഡലിനെ ‘ലീനിംഗ് മള്‍ട്ടിവീലര്‍’ എന്നാണ് യമഹ വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രചാരമേറിയ MT09 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങിയിട്ടുള്ള നിക്കെനില്‍ രണ്ട് ഫ്രണ്ട് വീലുകളാണ് ഇടംപിടിച്ചിട്ടുള്ളത്.

y01

ടോക്കിയോ മോട്ടോര്‍ ഷോയില്‍ വെച്ച് യമഹ പ്രസിഡന്റ് ഹിരോയുകി യനാഗിയാണ് നിക്കെന്‍ ത്രീവീലറിനെ അവതരിപ്പിച്ചത്.

അഗ്രസീവ് മുഖച്ഛായ നേടിയിട്ടുള്ള നിക്കെനില്‍ ഷാര്‍പ്, എഡ്ജി ഡിസൈനാണ് യമഹ നല്‍കിയിരിക്കുന്നത്.

ഡ്യൂവല്‍ട്യൂബ് അപ്‌സൈഡ്ഡൗണ്‍ ഫോര്‍ക്കുകളോട് കൂടിയ 15 ഇഞ്ച് വീലുകളാണ് ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുന്നത്.

ട്വിന്‍ ഹെഡ്‌ലാമ്പ് സെറ്റപ്പും, ബീക്ക്‌ഷെയ്പ്ഡ് ഫ്രണ്ട് കൗളും, വിന്‍ഡ്‌സ്‌ക്രീനും നിക്കെന്റെ രൂപത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

Top