കോഴിക്കോട്: നാദാപുരത്ത് മൂന്ന് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കികൊന്നു. നാദാപുരം പുറമേരിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പുറമേരി സ്വദേശി സഫൂറ(33)യാണ് ബക്കറ്റിലെ വെള്ളത്തില്‍ രണ്ട് മക്കളെയും മുക്കിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മൂന്ന് വയസ്സുകാരിയായ ഇംഫാല്‍ ആണ് മരിച്ചത്. ഒന്നരവയസ്സുകാരനായ അമാല്‍ രക്ഷപ്പെട്ടു.
ബുധനാഴ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും യുവതി പൊലീസിന് മൊഴി നല്കി. സഫൂറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫൂറയുടെ നില ഗുരുതരമാണ്