വകുപ്പ് എന്നും കയ്യിലുണ്ടാകില്ല ;കരാറുകാരുടെ പേരില്‍ ജി സുധാകരന് ഭീഷണിക്കത്ത്

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ഭീഷണിക്കത്ത്.

പൊതുമരാമത്ത് വകുപ്പിനു കീഴിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കാനുള്ള തീരുമാനത്തിനെതിരെയാണ് കരാറുകാരുടെ പേരില്‍ അഞ്ചുപേജുള്ള കത്തുകിട്ടിയത്.

വകുപ്പ് എന്നും കൈയ്യിലുണ്ടാവില്ലെന്നാണ് കത്തില്‍ പറയുന്നത്.

എന്നാല്‍ താന്‍ കരാറുകാരുടെ മന്ത്രിയല്ല ജനങ്ങളുടെ മന്ത്രിയാണെന്ന് മന്ത്രി പ്രതികരിച്ചു.

അഴിമതി തുടച്ചുനീക്കുന്നതിനായാണ് പൊതുമരാമത്ത് വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കിയത്. ഇതിന് കരാറുകാര്‍ എതിരാണ്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിക്ക് ഭീഷണിക്കത്ത് കിട്ടിയത്.

Top