തൃക്കാക്കര നഗരസഭാ അധ്യക്ഷ തര്‍ക്കം; പാര്‍ട്ടി ആവശ്യപ്രകാരം അജിത തങ്കപ്പന്‍ രാജിവച്ചു

കൊച്ചി: തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ രാജിവച്ചു. പാര്‍ട്ടി ആവശ്യപ്രകാരമാണ് രാജി. കോണ്‍ഗ്രസിലെ ധാരണപ്രകാരം രാധാമണി പിള്ളയെ അധ്യക്ഷയാക്കാനാണു രാജി. അജിതയ്‌ക്കെതിരെ കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയം 15നു ചര്‍ച്ച ചെയ്യാനിരിക്കെയാണു രാജി. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ഏകാധിപത്യവും വച്ചുപുലര്‍ത്തുന്ന അജിത തങ്കപ്പനെ നീക്കണമെന്നായിരുന്നു അവിശ്വാസ പ്രമേയത്തില്‍ പറയുന്നത്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള തിയതി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ വൈകാതെ പ്രഖ്യാപിക്കും.

ഇതിനിടെ 5 കോണ്‍ഗ്രസ് വിമതര്‍ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പാളയത്തേക്കു പോയതിനാല്‍ യുഡിഎഫിനു ഭൂരിപക്ഷം നഷ്ടമായ സ്ഥിതിയാണു നിലവിലുള്ളത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഓമന സാബുവിനെയാണ് എല്‍ഡിഎഫും വിമതരും ചേര്‍ന്നു മത്സരിപ്പിക്കുക. വൈസ് ചെയര്‍മാന്‍ സ്ഥാനം മൂന്നു വിമതര്‍ക്കു വീതംവച്ചു നല്‍കും. ആദ്യ 9 മാസം അബ്ദു ഷാന, അടുത്ത 9 മാസം ഇ.പി. കാദര്‍കുഞ്ഞ്, ശേഷിക്കുന്ന കാലയളവു ഷാജി പ്ലാശേരി എന്നിങ്ങനെയാകും വീതംവയ്പ്. മറ്റൊരു വിമതനായ പി.സി. മനൂപ് പദവികളില്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു.

Top