കൊച്ചി: തൃക്കാക്കര നഗരസഭയിലെ സംഘര്‍ഷത്തില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍. സിപിഐ കൗണ്‍സിലര്‍ എം.ജി ഡിക്സണ്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി സി വിജു എന്നിവരാണ് അറസ്റ്റിലായത്.
ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ പരാതിയിലാണ് എം ജെ ഡിക്സണെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ആക്രമിച്ചതിനാണ് വിജുവിനെ അറസ്റ്റ് ചെയ്തത്.
നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ ചേംബറിലെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി തൃക്കാക്കര നഗരസഭയില്‍ ഓണസമ്മാന വിവാദവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. ആ സമയത്ത് ചെയര്‍പേഴ്‌സന്റെ മുറിയുടെ വാതിലില്‍ ഒരു സംഘം പശ ഉരുക്കിയൊഴിക്കുകയും ഇതിനെതുടര്‍ന്ന് തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തിരുന്നു.