പി.ടി തോമസിൻ്റെ മരണത്തോടെ തൃക്കാക്കര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനാണ് കളമൊരുങ്ങിയിരിക്കുന്നത്. യു പി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത. കോൺഗ്രസ്സിൽ നിന്നും ഡി.സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസിനാണ് സാധ്യത കൂടുതൽ. മണ്ഡലം പിടിച്ചെടുക്കാൻ ഇത്തവണ സി.പി.എം സ്വരാജിനെ രംഗത്തിറക്കിയാൽ തീ പാറുന്ന മത്സരമാണ് ഈ മണ്ഡലത്തിൽ നടക്കുക. മണ്ഡല രൂപീകരണം മുതൽ കോൺഗ്രസ്സിനെ തുണച്ച മണ്ഡലമാണ് തൃക്കാക്കര.14, 329 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ പി.ടി തോമസ് വിജയിച്ചിരുന്നത്. ഈ ഭൂരിപക്ഷം മറികടക്കാൻ കഴിയുമെന്നാണ് ഇടതു പ്രതീക്ഷ. ഭൂരിപക്ഷം കുത്തനെ വർദ്ധിപ്പിക്കുമെന്നാണ് കോൺഗ്രസ്സും അവകാശപ്പെടുന്നത്. ( വീഡിയോ കാണുക)
EXPRESS KERALA VIEW