തൃക്കാക്കര നഗരസഭ വിവാദം; സിസിടിവി ദൃശ്യം കണക്കിലെടുക്കുമെന്ന് കൗണ്‍സിലര്‍മാര്‍

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം പണം നല്‍കിയ വിവാദവുമായി ബന്ധപ്പെട്ട് നഗരസഭയിലെ സി സി ടി വി ദൃശ്യം കസ്റ്റഡിയിലെടുക്കണമെന്ന് കൗണ്‍സിലര്‍മാര്‍. പണം നല്‍കുന്ന ദൃശ്യം സി സി ടി വിയില്‍ ഉള്ളതിനാല്‍ അത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോപണം. നഗരസഭയ്ക്ക് സി സി ടി വി സുരക്ഷ വേണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മറ്റി നിയോഗിച്ച കമ്മിഷന്‍ ഇന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ മൊഴി എടുക്കും. രണ്ട് മണിക്ക് കമ്മിഷന്‍ മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരോടും ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസിസി വൈസ് പ്രസിഡണ്ട്. മുഹമ്മദ് ഷിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എക്‌സ്.സേവ്യര്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.

 

Top