തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു

vote

പയ്യന്നൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. ചീമേനി സ്വദേശി കെ. ശ്യാംകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തിലാണ് ശ്യാംകുമാര്‍ വോട്ട് ചെയ്തത്.

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 171, ഉപവകുപ്പുകളായ സി,ഡി,എഫ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവിഹിതമായ സ്വാധീനം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

Top