Thriruvanchoor radhakrishnan-sola-saritha

കോട്ടയം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ പ്രതി സരിത എസ്.നായര്‍ താനുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിനെതിരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സരിതയുടെ ആരോപണം ഏത് സാഹചര്യത്തിലാണെന്ന് തനിയ്ക്കറിയില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

സരിതയുടെ ആരോപണം കെട്ടിച്ചമച്ച കഥ മാത്രമാണ്. സരിത പറഞ്ഞ ചിത്രങ്ങള്‍ തന്റെ പക്കല്‍ ഇല്ല. സരിതയുടെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. താന്‍ അന്ന് ആഭ്യന്തരമന്ത്രി ആയിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്ത് ആരെങ്കിലും താഴേക്ക് പോകുമോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

സോളാര്‍ കേസില്‍ പ്രതിയായ മറ്റൊരു സ്ത്രീയുമായി ചാണ്ടി ഉമ്മനു ബന്ധമുണ്ടെന്നും ഇതിന്റെ തെളിവുകള്‍ അടങ്ങിയ സി.ഡി തിരുവഞ്ചൂരിന്റെ കയ്യിലാണെന്നും സോളാര്‍ കമ്മീഷന് മുന്നില്‍ സരിത ആരോപിച്ചിരുന്നു. ഈ തെളിവ് വച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ ബ്ലാക് മെയില്‍ ചെയ്യുന്നതായും സരിത പറഞ്ഞിരുന്നു.

Top