thrissur; antisocial beaten to death for man

ചാവക്കാട്: തൃശൂര്‍ ചാവക്കാട് സാമൂഹ്യവിരുദ്ധരുടെ മര്‍ദനമേറ്റ് ഗൃഹനാഥന്‍ മരിച്ചു. ഗുരുവായൂര്‍ പഞ്ചാരമുക്ക് വാറനാട് വീട്ടില്‍ രമേശ്(51) ആണ് മരിച്ചത്.

കുടുംബവുമൊത്ത് സഹോദന്റെ വീട്ടില്‍ നിന്ന് തിരിച്ച് പോകുന്നതിനിടെ പ്രദേശത്ത് മദ്യപിച്ചുകൊണ്ടിരുന്നവര്‍ കൂവി വിളിച്ച് കളിയാക്കുകയായിരുന്നു.

കുടുംബാംഗങ്ങളെ വീട്ടിലെത്തിച്ച ശേഷം അത് ചോദ്യം ചെയ്യാനായി തിരിച്ചെത്തിയ രമേശനെ സംഘം മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ കുഴഞ്ഞു വീണ രമേശിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

കുടുംബാംഗങ്ങളുടെ പരാതിയില്‍ ചാവക്കാട് പൊലീസ് കേസെടുത്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കയാണ്. സംഭവത്തെ തുടര്‍ന്ന് ചാവക്കാട് രണ്ട് മുതല്‍ ആറ് മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Top