തൃശൂര്‍: തമ്മിലടി രൂക്ഷമായ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നുമാണ് വിമര്‍ശനം. അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യിലാണ് കോണ്‍ഗ്രസിനെയും ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനം.
നേതൃനിരയിലുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണെന്നും അത് ജനം അംഗീകരിക്കില്ലെന്നും ലേഖനം തുറന്നടിക്കുന്നു. പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടാണെന്നും മുഖപത്രത്തിലെ ലേഖനം വിമര്‍ശിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളും കോണ്‍ഗ്രസ് നേരിട്ട നാണെകെട്ട പരാജയവും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.