പറഞ്ഞ വാക്ക് പാലിച്ചില്ല; സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപത മുഖപത്രം

തൃശൂര്‍: സംസ്ഥന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ ഒന്നും ചെയ്തില്ലെന്നും എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണെന്നും മുഖപത്രം പറയുന്നു. വോട്ട് പാഴാക്കരുതെന്നും ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്നും മുഖപത്രത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

എന്‍ഡിഎയ്ക്കെതിരെയും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്. മത സ്പര്‍ദ്ധ ഉളവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ രാജ്യത്തെ ഓരോ സംസ്ഥാനത്തെയും വര്‍ഗീയതയുടെ കാല്‍ക്കീഴിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളം ഇതുവരെയും അതിന് പിടികൊടുത്തിട്ടില്ല. ഇത്തവണയും അതുണ്ടാകരുത് എന്ന ആഹ്വാനമാണ് അതിരൂപത വിശ്വാസികള്‍ക്ക് നല്‍കുന്നത്.

 

Top