തൃശൂര്‍ കിഴക്കുംപാട്ടുകരയില്‍ എടിഎം കവര്‍ച്ചാശ്രമം

തൃശൂര്‍: തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം. കിഴക്കുംപാട്ടുകര കനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം. ഇതേ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയാണ്.

കഴിഞ്ഞ ഒക്ടോബര്‍ 12ന് എറണാകുളം ഇരുമ്പനത്തു നിന്ന് 25 ലക്ഷവും തൃശൂര്‍ കൊരട്ടിയില്‍ നിന്ന് 10 ലക്ഷവും കവര്‍ന്നിരുന്നു. അന്തര്‍സംസ്ഥാന പ്രൊഫഷണല്‍ കവര്‍ച്ചാസംഘമാണ് കൃത്യത്തിന് പിന്നിലെന്നായിരുന്നു നിഗമനം. സമാന കവര്‍ച്ചാ ശ്രമം കോട്ടയത്തും നടന്നെങ്കിലും പണം നഷ്ടപ്പെട്ടില്ലെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു. കളമശ്ശേരിയിലും എടിഎം കവര്‍ച്ചാശ്രമം നടന്നിരുന്നു.

നാലു എടിഎമ്മുകളാണ് ഒറ്റ രാത്രി കൊണ്ട് കവര്‍ച്ചാ സംഘം ലക്ഷ്യം വെച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്തായിരുന്നു തൃശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍ നിന്നും തൃപ്പൂണിത്തുറ ഇരുമ്പനത്തെ എസ് ബി ഐ എടിഎമ്മില്‍നിന്നും പണം കവര്‍ന്നത്. പിക്കപ്പ് വാനിലെത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് എടിഎമ്മിനുളളില്‍ കടന്നത്. കയ്യില്‍ കരുതിയിരുന്ന സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് സിസിടിവി ക്യാമറ നശിപ്പിച്ചു. കവര്‍ന്ന പണവുമായി എടിഎം പരിസരത്തുനിന്ന് മിനിറ്റുകള്‍ക്കുളളില്‍ രക്ഷപെട്ടിരുന്നു.

Top