സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട വ്യാജ അപ്പീല്‍ കേസ് ; മുഖ്യ പ്രതി കീഴടങ്ങി

arrest

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട വ്യാജ അപ്പീല്‍ കേസില്‍ മുഖ്യ പ്രതി സതികുമാര്‍ കീഴടങ്ങി. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മുഖ്യപ്രതികള്‍ ഇപ്പോഴും പുറത്താണെന്നാണ് സതികുമാര്‍ പറയുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീലുണ്ടാക്കുന്നതിന് സീല്‍ നിര്‍മ്മിച്ചു നല്‍കിയ തിരുവനന്തപുരം സ്വദേശി സതികുമാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയതു മുതല്‍ ഒളിവിലായിരുന്നു. എന്നാല്‍ പിടിക്കപ്പെടുമെന്ന് മനസിലാക്കിയ ഇയാള്‍ കീഴടങ്ങുകയായിരുന്നു.

12 മണിയോടെ രഹസ്യമായി തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകനൊപ്പമാണ് സതികുമാറെത്തിയത്. മുന്‍പ് അറസ്റ്റിലായ നൃത്താധ്യാപകരായ സൂരജ്, ജോബി എന്നിവരുള്‍പ്പെടെ വലിയ സംഘം വ്യാജ അപ്പീലിനു പിന്നിലുണ്ടെന്നാണ് സതികുമാറിന്റെ വാദം. മകള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനാണ് ഇവരുമായി ബന്ധപ്പെട്ടതെന്നും, കേസില്‍ തനിക്ക് പങ്കില്ലെന്നും സതികുമാര്‍ പറഞ്ഞു. സതികുമാറിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്.

Top