തൃശൂര്‍: 581 പേര്‍ക്ക് കൂടി ഇന്ന് തൃശൂര്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 631 പേര് രോഗമുക്തരായി. സമ്പര്‍ക്കം വഴിയാണ് 580 കേസുകളിലും രോഗബാധ. സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായതില്‍ 4 കേസുകളുടെ ഉറവിടം വ്യക്തമല്ല.
തൃശൂര്‍ ജില്ലയില്‍ 8948 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24366 ആണ്.
979 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 270 പേര് ആശുപത്രിയിലും 709 പേര് വീടുകളിലുമാണ്. 4063 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4063 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 202376 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6166 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.