തൃശ്ശൂര്‍: നാളെ മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം. ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലുമാണ് നടപ്പാക്കുക.ഫാസ്റ്റാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ പോകേണ്ടി വരും. പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു വശത്തേയ്ക്ക് ആറ് ട്രാക്കുകളാണ് ഉള്ളത്. അതില്‍ നാളെ മുതല്‍ അഞ്ചു ട്രാക്കുകളിലും ഫാസ്ടാഗ് കാര്‍ഡുണ്ടെങ്കിലേ കടന്നു പോകാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു.
നേരിട്ട് പണം കൈപ്പറ്റുന്ന ട്രാക്ക് ഒന്നു മാത്രമാണുള്ളത്. ദിവസേന കടന്നു പോകുന്ന 40000 വാഹനങ്ങളില്‍ 12,000 എണ്ണത്തിനു മാത്രമാണ് ഫാസ്ടാഗ് കാര്‍ഡുള്ളത്.
28,000 വാഹനങ്ങളും ഫാസ്റ്റാഗ് എടുത്തിട്ടില്ല. ഈ വാഹനങ്ങള്‍ ഒറ്റ ട്രാക്കില്‍ മാത്രം പോകേണ്ടി വരുമ്പോള്‍ സ്ഥിതി വഷളാകുകയും കിലോമീറ്റര്‍ നീളുന്ന വരി പ്രത്യക്ഷപ്പെടുകയും ചെയ്യും തദ്ദേശീയരായ യാത്രക്കാര്‍ക്ക് ഫാസ്റ്റാഗ് കിട്ടാന്‍ 150 രൂപ പ്രതിമാസം മുടക്കേണ്ടി വരും. ഫാസ്ടാഗ് കര്‍ശനമായി നടപ്പാക്കാന്‍ ദേശീയപാത അധികൃതര്‍ ടോള്‍ പ്ലാസകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.