കാട്ടകാമ്പലില്‍ പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്നു പേര്‍ക്ക് കോവിഡ്

തൃശ്ശൂര്‍: തൃശ്ശൂര്‍ കാട്ടകാമ്പലില്‍ പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളോടും പഞ്ചായത്തംഗവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

ജൂലൈ 30 ന് പഞ്ചായത്ത് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പഞ്ചായത്ത് അംഗം പങ്കെടുത്തിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഈ മാസം എട്ടിന് ആന്റിജന്‍ പരിശോധന നടത്തും.

Top